കേരളം

kerala

ETV Bharat / bharat

ചന്ദ്രശേഖർ ആസാദിനെ യുപി പൊലീസ് തടഞ്ഞു വെച്ചിരിക്കുന്നതായി പരാതി - ഹത്രാസ് ബലാത്സംഗം

യുപിയിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായ 19 വയസുകാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഡൽഹിയിൽ നിന്ന് യുപിയിലേക്ക് പോയ ബീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനേയും ബീം ആർമിയുടെ ഡൽഹി യൂണിറ്റ് മേധാവി ഹിമാൻഷു ബാൽമീകിയേയും പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപണം.

യുപിയിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായ 19 വയസുകാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഡൽഹിയിൽ നിന്ന് യുപിയിലേക്ക് പോയ ഇരുവരേയും പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപണം.
യുപിയിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായ 19 വയസുകാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഡൽഹിയിൽ നിന്ന് യുപിയിലേക്ക് പോയ ഇരുവരേയും പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപണം.

By

Published : Sep 30, 2020, 3:04 PM IST

ലക്നൗ: ബീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനേയും ബീം ആർമിയുടെ ഡൽഹി യൂണിറ്റ് മേധാവി ഹിമാൻഷു ബാൽമീകിയേയും യുപി പൊലീസ് തടഞ്ഞു വെച്ചിരിക്കുന്നതായി പരാതി. യുപിയിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായ 19 വയസുകാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഡൽഹിയിൽ നിന്ന് യുപിയിലേക്ക് പോയ ഇരുവരേയും പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഇരുവരും സംബന്ധിക്കുന്ന യാതൊരു വിവരവും പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും ആസാദ് സമാജ് പാർട്ടി കോർ കമ്മിറ്റി അംഗം രവീന്ദ്ര ഭതി ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് പെൺകുട്ടിയുടെ മൃതദേഹവുമായി കുടുംബം യുപിയിലേക്ക് തിരിച്ചത്. രാത്രി തന്നെ മരണാനന്തര കർമ്മങ്ങൾ നിർബന്ധ പൂർവ്വം നടത്തി പുലർച്ചെ മൃതദേഹം ദഹിപ്പിച്ചതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
ചൊവ്വാഴ്ച ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിക്ക് മുന്നിൽ ആസാദ് സമാജ് പാർട്ടയും ദലിത് അനുകൂല പാർട്ടികളും പെൺകുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി.

ABOUT THE AUTHOR

...view details