ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികൾ. ഹര്‍ജിയിലെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കും. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചന്ദ്രബാബു നായിഡു, അഭിഷേക് സിഗ്‍വി, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജ്രിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോടതി വിധിയിൽ തൃപ്തരല്ല: റിവ്യൂ ഹർജിയുമായി വീണ്ടും പ്രതിപക്ഷം - supreme court
21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികൾ വീണ്ടും രംഗത്തെത്തി.
വിവി പാറ്റ് എണ്ണാൻ ആറ് ദിവസം എടുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. വോട്ടർമാരുടെ അവകാശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾക്ക് വോട്ടിംഗ് മെഷീനിൽ വിശ്വാസമില്ലെന്നും തകരാറിലായ വോട്ടിംഗ് മെഷീനെ കുറിച്ച് ഇതുവരെ ഒരു അന്വേഷണം നടന്നിട്ടില്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ടിഡിപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇവിഎം കേടായത് എന്തുകൊണ്ടാണ്. ബിജെപിയെ ജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇ വി എം കേടാക്കുന്നുവെന്നും കെജ്രിവാള്‍ ആരോപിച്ചു.