അമരാവതി:ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്‍റെ ഭരണകാലത്ത് നിർമിച്ച പ്രജാവേദികയെന്ന കെട്ടിടം പൊളിച്ചുനീക്കി. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. കെട്ടിടം നിര്‍മിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് വിശദീകരിച്ചാണ് അധികാരത്തിലേറിയതിന് പിന്നാലെ ജഗന്‍മോഹന്‍റെ നിര്‍ണായക തീരുമാനം.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ കെട്ടിടം പൊളിച്ചുനീക്കി - തെലുങ്കുദേശം പാർട്ടി
കെട്ടിടം നിര്‍മിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് വിശദീകരിച്ചാണ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നടപടി
തെലുങ്കുദേശം പാർട്ടി (ടിഡിപി) മേധാവിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിന്‍റെ വസതിക്ക് സമീപം കൃഷ്ണ നദീ തീരത്താണ് എപി ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെന്‍റ് അതോറിറ്റി കെട്ടിടം നിർമ്മിച്ചത്. പ്രജാവേദിക എന്ന കെട്ടിടം പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി പണി കഴിപ്പിച്ചതായിരുന്നു. ഒരു സാധരണക്കാരന്‍ അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചാല്‍ ഉദ്യോഗസ്ഥര്‍ അത് പൊളിച്ചുനീക്കുന്നതാണ് പതിവെന്ന് ഇക്കാര്യത്തിൽ സർക്കാർ പ്രതികരിച്ചിരുന്നു.