ലക്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നതായി ആരോപണം. ഉത്തർപ്രദേശിൽ ഉപതെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭീം ആര്‍മിയെ ഭയക്കുന്നു. അതിനാലാണ് ആക്രമണത്തിലൂടെ അവർ പ്രതികരിച്ചതെന്നും ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു.
ചന്ദ്രശേഖര്‍ ആസാദിന്‍റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പുണ്ടായെന്ന് പരാതി - ചന്ദ്രശേഖര്‍ ആസാദ് വാഹനവ്യൂഹം
എന്നാൽ പരാതി ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
ചന്ദ്രശേഖര്‍
എന്നാല്‍, വെടിവെപ്പുണ്ടായെന്ന പരാതി ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബുലന്ദ്ഷര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. വാർത്ത മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.