പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ബോംബ് ഭീഷണി - ബോംബ് ഭീഷണി വാര്‍ത്ത
ചൊവ്വാഴ്‌ചയാണ് ചണ്ഡീഗഡ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. കത്ത് വഴി ലഭിച്ച ഭീഷണിയില്‍ ഒക്‌ടോബര്‍ 16 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബ്,ഹരിയാന ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
ചണ്ഡീഗഡ്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ സുരക്ഷ ശക്‌തമാക്കി. ചണ്ഡീഗഡ് കത്ത് വഴി ലഭിച്ച ഭീഷണിയില്‍ ഒക്‌ടോബര്‍ 16 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭീഷണിക്ക് പിന്നാലെ ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാകെട്ടിടങ്ങളിലേയും സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. അതേസമയം ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Last Updated : Oct 16, 2019, 12:49 AM IST