ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറിന്‍റെയും വീഡിയോകോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂതിന്‍റെയും വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റെയ്ഡില്‍ ശേഖരിച്ച തെളിവുകള്‍ എൻഫോഴ്സ്മെന്‍റ് പരിശോധിച്ചു വരികയാണ്. നേരത്തെ ഇവര്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യം വിടാൻ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സിബിഐ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി.
ചന്ദാ കൊച്ചാറിന്‍റെ വസതിയില്‍ എൻഫോഴ്സ്മെന്‍റ് റെയ്ഡ് - വീഡിയോകോണ്‍
വീഡിയോകോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂതിന്‍റെ വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തുന്നുണ്ട്.
ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാര്‍
ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ടാണ്ചന്ദ കൊച്ചാറിനെതിരെ അന്വേഷണം. ചന്ദാ കൊച്ചാറിന്‍റെ ഭർത്താവ് ദീപക് കൊച്ചാറായിരുന്നു ഇടനിലക്കാരൻ. ഇതിലൂടെ ചന്ദാ കൊച്ചറിനും കുടുംബത്തിനും നല്ല പ്രതിഫലം കിട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോപണത്തെ തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ ബാങ്കിന്‍റെഎംഡി സ്ഥാനം രാജിവച്ചിരുന്നു.