റായ്‌പൂർ:ബിജാപൂരിൽ സുരക്ഷ സേനയും നക്‌സലുമായുണ്ടായ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു. ഡിആർജി സംഘം ഹാക്‌വാ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിവയ്‌പ് ആരംഭിച്ചത്. ഗംഗല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശത്ത് 12.30ഓടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബസ്‌തർ ഇൻസ്‌പെക്‌ടർ ജനറൽ സുന്ദർ രാജ് പറഞ്ഞു. ഡിസ്ട്രിക് റിസർവ് ഗാർഡ്, സിആർപിഎഫ് എന്നിവർ ഏറ്റുമുട്ടലിൽ പങ്കെടുത്തു.
ബിജാപൂരിൽ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു - ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു
നക്‌സൽ അർജുനാണ് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ബിജാപൂരിൽ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു
നക്‌സൽ അർജുനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്‌തുക്കളും സംഘം പ്രദേശത്ത് നിന്ന് കണ്ടെടുത്തു. പ്രദേശത്ത് അന്വേഷണം തുടരുകയാണ്. ബിജാപൂരിലെ ഗംഗലൂർ, മിർതൂർ പ്രദേശങ്ങളിൽ അടുത്തിടെ നടന്ന കൊലാതകങ്ങളിൽ അർജുൻ ഉൾപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.