കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗണ്ഡില്‍ നാല് പേരെ വെട്ടിക്കൊലപ്പെടുത്തി - സർജുജ ജില്ല

പ്രതി ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വറിന്‍റെ അമ്മ രജ്‌കുവാര്‍ (60), അയൽവാസികളായ മൻ‌വാസിയ കൻ‌വർ (70), ജബ്ബാർ സായ് കൻ‌വർ (80), മോഹൻ സായ് (50) എന്നിവരാണ് മരിച്ചത്

C'garh man kills mother 3 others; cops suspect black magic ഛത്തീസ്‌ഗഡ് സർജുജ ജില്ല കോടാലി
ഛത്തീസ്‌ഗഡിൽ അമ്മയെയും മറ്റ് മൂന്ന് പേരെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി

By

Published : Apr 5, 2020, 4:24 PM IST

റായ്‌പൂർ: ഛത്തീസ്‌ഗണ്ഡിലെ സർജുജ ജില്ലയിൽ 40 വയസുകാരൻ അമ്മയെയും മറ്റ് മൂന്ന് പേരെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി. പ്രതി ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവ്ഗഡിൽ ശനിയാഴ്ച രാത്രിയാണ് സംഭംവം. ഈശ്വറിന്‍റെ അമ്മ രജ്‌കുവാര്‍ (60), അയൽവാസികളായ മൻ‌വാസിയ കൻ‌വർ (70), ജബ്ബാർ സായ് കൻ‌വർ (80), മോഹൻ സായ് (50) എന്നിവരെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് ഏഴ് കോഴികളെയും രണ്ട് കാളകളെയും ഇയാൾ കോടാലി ഉപയോഗിച്ച് ആക്രമിച്ച് കൊന്നു. അറസ്റ്റുചെയ്യാൻ ശ്രമിച്ച പൊലീസ് സംഘത്തെ ആക്രമിക്കാനും പ്രതി ശ്രമിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മന്ത്രവാദമാണോ കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

ABOUT THE AUTHOR

...view details