കേരളം

kerala

ETV Bharat / bharat

ലഹരി വസ്‌തുക്കൾ കടത്താന്‍ ശ്രമിച്ച രണ്ട് പേർ പിടിയില്‍ - ലോക്ക്‌ഡൗണ്‍ വാർത്ത

18,410 പാക്കറ്റ് ഗുഡ്‌കയും പുകയില ഉത്‌പന്നങ്ങളും ഇവരില്‍ നിന്ന് പിടികൂടി

lockdown news  covid news  ലോക്ക്‌ഡൗണ്‍ വാർത്ത  കൊവിഡ് വാർത്ത
വിലങ്ങ്

By

Published : May 1, 2020, 7:10 PM IST

റായ്‌ഗർഹ്: കൊവിഡ് ലോക്ക്‌ഡൗണ്‍ കാലത്ത് കാറില്‍ അനധികൃതമായ ലഹരി വസ്തുക്കൾ കടത്താന്‍ ശ്രമിച്ച കേസില്‍ പ്രാദേശിക മാധ്യമപ്രവർത്തകന്‍ ഉൾപ്പെടെ രണ്ട് പേർ പിടിയില്‍. ഛത്തീസ്‌ഗഡിലെ റായ്‌ഗർഹ് ജില്ലയിലാണ് സംഭവം. പ്രാദേശിക മാധ്യമപ്രവർത്തകന്‍ മുഹമ്മദ് നസീം(32), ഷമീമുദ്ദീന്‍ കാദിരി(43) എന്നിവരാണ് പിടിയിലായത്. 18,410 പാക്കറ്റുകളിലായി ഗുഡ്‌കയും പുകയില ഉത്‌പന്നങ്ങളും ഇവർ സഞ്ചരിച്ച കാറില്‍ നിന്നും പൊലീസ് പിടികൂടി. വിപണിയില്‍ ഇവക്ക് 52,462 രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. പ്രസ് എന്ന് എഴുതിയ സ്‌റ്റിക്കർ ഒട്ടിച്ച കാറിലാണ് ലഹരി വസ്‌തുക്കൾ കടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details