റായ്പൂർ: സംസ്ഥാനത്തിനകത്ത് പാസഞ്ചർ ബസുകൾക്ക് സർവീസ് നടത്താൻ ഛത്തീസ്ഗണ്ഡ് സർക്കാർ അനുമതി നൽകി. പാസഞ്ചർ ബസ് സർവീസ് പുനരാരംഭിക്കാൻ സംസ്ഥാന ഗതാഗത കമ്മീഷണർ കമൽപ്രീത് സിംഗ് ഉത്തരവിറക്കിയതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ ഷോപ്പിങ് മാളുകളും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, യാത്രക്കാർ എന്നിവർ മാസ്ക് ധരിക്കണം. യാത്രക്കിടെ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ബസ് കണ്ടക്ടർമാർ ഉറപ്പാക്കണം, നിശ്ചിത സ്റ്റോപ്പുകളിൽ ബസുകൾ നിർത്തും, ബസ് കൃത്യമായ ഇടവേളകളിൽ ശുചിത്വവൽക്കരിക്കും. യാത്രയ്ക്കിടെ പാൻ-ഗുട്ട്ക, പുകയില എന്നിവയുടെ ഉപയോഗം, പുകവലി എന്നിവ കർശനമായി നിരോധിക്കും തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.