റായ്പൂര്‍: ഛത്തീസ്ഗഡില്‍ കലാപത്തിൽ തകർന്ന സുക്മ ജില്ലയിൽ നക്സലുകൾ സ്ഥാപിച്ച പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) ജവാന് പരിക്കേറ്റു. ജഗർഗുണ്ട പൊലീസ് സ്റ്റേഷന് കീഴിലുള്ള കാമർഗുഡ ഗ്രാമത്തിലെ പൊലീസ് ക്യാമ്പിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. അഴുക്കുചാലിൽ സ്ഥാപിച്ച പൈപ്പ് ബോംബ് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കം ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ജവാനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഛത്തീസ്ഗഡില്‍ പൈപ്പ് ബോംബ് സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് പരിക്ക് - സിആർപിഎഫ് ജവാന് പരിക്ക്
സിആർപിഎഫിന്‍റെ 231-ാമത്തെ ബറ്റാലിയനിൽ നിന്നുള്ള ജവാൻ പൈപ്പ് ബോംബുകളിലൊന്ന് നീക്കംചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. കാലുകൾക്ക് മുറിവേറ്റ ജവാനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഛത്തീസ്ഗഡില്‍ പൈപ്പ് ബോംബ് സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് പരിക്ക്
മാവോയിസ്റ്റ് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന അരൻപൂർ -ജഗർഗുണ്ട റൂട്ടിലേക്കുള്ള പ്രവേശനം തുറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രദേശത്ത് പൊലീസ് ക്യാമ്പുകൾ ആരംഭിച്ചത്. ബുധനാഴ്ച രാവിലെ കമാർഗുഡയ്ക്ക് സമീപമുള്ള റൂട്ടും പ്രദേശങ്ങളും വൃത്തിയാക്കാൻ സുരക്ഷാ സേന പട്രോളിംഗ് നടത്തുകയായിരുന്നു. രണ്ട് പൈപ്പ് ബോംബുകൾ ഉൾപ്പെടെ നാല് ഐഇഡികൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.