നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമെന്ന് അമിത് ഷാ - അമിത് ഷാ
കൊടിയ തണുപ്പിലും സൈന്യം കാവൽ നിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിലെ 130 കോടി ആളുകൾ സമാധാനപരമായി ഉറങ്ങുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു
ന്യൂഡൽഹി: ഇന്ത്യയിൽ സമാധാനം കാണാൻ ആഗ്രഹിക്കാത്ത ചിലർ നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരു രാജ്യങ്ങളുമായും ഇന്ത്യ സൗഹാർദ്ദപരമായ ബന്ധമാണ് പുലർത്തുന്നത്. കൊടിയ തണുപ്പിലും സൈന്യം കാവൽ നിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിലെ 130 കോടി ആളുകൾ സമാധാനപരമായി ഉറങ്ങുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എല്ലാ അതിർത്തി കാവൽ സേനയിലെയും സൈനികർക്ക് 100 ദിവസത്തെ അവധി നരേന്ദ്ര മോദി സർക്കാർ ഒന്നര വർഷത്തിനുള്ളിൽ ഉറപ്പാക്കുമെന്ന് ഷാ പറഞ്ഞു.