കേരളം

kerala

ETV Bharat / bharat

തൊഴിലില്ലായ്‌മ: കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി - പ്രധാനമന്ത്രി

യുവാക്കളുടെ 'മൻ കി ബാത്ത്' 'മോദി സർക്കാർ തൊഴിൽ നൽകൂ' എന്നതാണെന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു.

Centre's policies  Unemployment  Rahul Gandhi  കേന്ദ്ര സർക്കാർ നയങ്ങൾ  തൊഴിലില്ലായ്‌മ  രാഹുൽ ഗാന്ധി  കേന്ദ്ര സർക്കാർ  പ്രധാനമന്ത്രി  ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി

By

Published : Aug 9, 2020, 6:06 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾ വഴി 14 കോടി ജനങ്ങളെ തൊഴിൽ രഹിതരാക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്‌മക്കെതിരെയുള്ള യൂത്ത് കോൺഗ്രസിന്‍റെ രാജ്യവ്യാപക 'റോസ്‌ഗാർ ദോ' പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കളുടെ 'മൻ കി ബാത്ത്' 'മോദി സർക്കാർ തൊഴിൽ നൽകൂ' എന്നതാണെന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു.

രണ്ട് കോടി യുവാക്കൾക്ക് ജോലി നൽകുമെന്നായിരുന്നു മോദിയുടെ ഉറപ്പെന്നും എന്നാൽ സ്വപ്‌നം കാണാൻ പറഞ്ഞ മോദി സർക്കാരിന്‍റെ നയങ്ങൾ 14 കോടി ജനങ്ങളെയാണ് തൊഴിൽ രഹിതരാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം, ജിഎസ്‌ടി, ലോക്ക് ഡൗൺ എന്നീ നടപടികൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും നിലവിൽ ഇന്ത്യയിലെ യുവത്വത്തിന് ജോലി ലഭ്യമാകാത്ത സാഹചര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

യുവാക്കളുടെ പ്രധാന പ്രശ്‌നമായ തൊഴിലില്ലായ്‌മ വിഷയം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചു. കേന്ദ്ര സർക്കാർ യുവജനതയെ പൂർണമായും അവഗണിക്കുകയാണെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ശ്രീനിവാസ് ബിവി പറഞ്ഞു.

ABOUT THE AUTHOR

...view details