പനീർശെൽവത്തിന്‍റെയും എംകെ സ്റ്റാലിന്‍റെയും വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു - പനീർശെൽവത്തിന്‍റെയും എംകെ സ്റ്റാലിന്‍റെയും വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു
പനീർശെൽവത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് കേന്ദ്രസർക്കാർ ഇതുവരെ നൽകിയിരുന്നത്.
പനീർശെൽവത്തിന്‍റെയും എംകെ സ്റ്റാലിന്‍റെയും വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു
ന്യൂഡൽഹി: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിനും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും നൽകിയിരുന്ന വിഐപി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. പനീർശെൽവത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് കേന്ദ്രസർക്കാർ ഇതുവരെ നൽകിയിരുന്നത്. ഇതാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. രണ്ടുപേർക്കും നിലവിൽ സുരക്ഷാ ഭീഷണി ഇല്ലെന്നു കണ്ടാണ് കേന്ദ്രം സുരക്ഷ പിൻവലിച്ചത്. സുരക്ഷാ ഏജൻസികളുടെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി.