ഭോപ്പാൽ:വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 100 രൂപയുടെ അനുസ്മരണ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. "രാജ്‌മാതാ വിജയ രാജെ സിന്ധ്യയുടെ വിനയപൂർവമായ പ്രവർത്തനങ്ങൾക്കും സമീപനങ്ങൾക്കും, അമ്മ മഹാരാജിന്‍റെ സ്‌മരണക്കായും 100 രൂപ നാണയം പുറത്തിറക്കുകയാണ്. രാജ്‌മാതായുടെ ആദർശങ്ങൾക്കും രാജ്യത്തിന് നൽകിയ സംഭാവനകൾക്കും ഇന്ത്യാ ഗവൺമെന്‍റ് നൽകുന്ന ഈ ബഹുമതിക്ക് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു," രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ട്വിറ്ററിലൂടെ അറിയിച്ചു. നാണയത്തിന്‍റെ ഭാരം 35 ഗ്രാമാണ്. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ചേർത്തുള്ള മിശ്രിതമാണ് നാണയത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 100 രൂപാ നാണയത്തിന് ഏകദേശം 23,00 മുതൽ 25,00 രൂപ വരെ വിലവരുമെന്നും വസുന്ധര രാജെ കൂട്ടിച്ചേർത്തു.
വിജയ രാജെ സിന്ധ്യയുടെ ഓർമക്കായി കേന്ദ്രം 100 രൂപാ നാണയം പുറത്തിറക്കും - ajasthan Former CM Vasundhara Raje
ഗ്വാളിയറിന്‍റെ രാജ്‌മാതാ എന്നറിയപ്പെടുന്ന വിജയ രാജെ സിന്ധ്യയുടെ സ്‌മരണക്കായാണ് 100 രൂപ നാണയം പുറത്തിറക്കുന്നത്. 35 ഗ്രാം ഭാരമുള്ള നാണയത്തിന് ഏകദേശം 23,00 മുതൽ 25,00 രൂപ വരെ വിലവരും.
![വിജയ രാജെ സിന്ധ്യയുടെ ഓർമക്കായി കേന്ദ്രം 100 രൂപാ നാണയം പുറത്തിറക്കും Rajmata Vijayaraje Scindia Birth centenary 100 rupee coin central government Prime Minister Narendra Modi Vijayaraje Scindia Birth centenary gwalior ഭോപ്പാൽ വിജയ രാജെ സിന്ധ്യ 100 രൂപയുടെ അനുസ്മരണ നാണയം അമ്മ മഹാരാജ് രാജ്‌മാതാ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഗ്വാളിയറിന്‍റെ രാജ്‌മാതാ മാധ്യമപ്രവർത്തകൻ കേശവ് പാണ്ഡെ ajasthan Former CM Vasundhara Raje](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7264958-819-7264958-1589918210903.jpg)
100 രൂപാ നാണയം
'ഗ്വാളിയറിന്‍റെ രാജ്‌മാതാ' എന്നറിയപ്പെടുന്ന വിജയ രാജെ സിന്ധ്യ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു. ബിജെപിയുടെ ആദ്യരൂപമായ ജനസംഘം പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ വിജയ് രാജെ സിന്ധ്യ ഭാരതീയ ജനതാ പാർട്ടിയിലും സജീവ അംഗമായിരുന്നു. സിന്ധ്യ രാഷ്ട്രത്തിന് നൽകിയ സംഭാവനയ്ക്കുള്ള ബിജെപിയുടെ സമ്മാനമാണിതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കേശവ് പാണ്ഡെ പറഞ്ഞു.
Last Updated : May 20, 2020, 12:33 PM IST