മുംബൈ:കൊറേഗാവ്-ഭീമ സംഘര്‍ഷ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്രം കൈമാറി. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ കേസ് എന്‍ഐഎക്ക് വിടാനുള്ള തീരുമാനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. മാധ്യമപ്രവരുടെ ചോദ്യങ്ങളോട് ഇരുവിഭാഗവും ഇതുവരെ പ്രതികരിച്ചിട്ടില്ല.