കൊവിഡ് സാമ്പത്തിക പാക്കേജ്; മൃഗസംരക്ഷണത്തിന് 15,000 കോടി - animal husbandry
മൃഗങ്ങളിലെ കുളമ്പ് രോഗം, ബാക്‌ടീരിയ ജന്യരോഗം എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിന് 13,343 കേടിയുടെ നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി നടപ്പാക്കും
ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്‍റെ മൂന്നാം ഭാഗത്തില്‍ മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15,000 കോടി വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. രാജ്യത്തെ പാല്‍ ഉല്‍പാദന മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നും അത്തരം നിക്ഷേപങ്ങളെ സര്‍ക്കാര്‍ പിന്തുണക്കുന്നതായും ധനമന്ത്രി പറഞ്ഞു. മൃഗങ്ങളിലെ കുളമ്പ് രോഗം, ബാക്‌ടീരിയ ജന്യരോഗം എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിന് 13,343 കേടിയുടെ നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ കന്നുകാലികള്‍ക്ക് 100 ശതമാനം പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.