കേരളം

kerala

ETV Bharat / bharat

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി കുടിശിക നല്‍കാന്‍ തയ്യാറെടുത്ത് കേന്ദ്ര ധനമന്ത്രാലയം

34,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് മുഴുവനും നല്‍കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനം.

By

Published : Apr 8, 2020, 6:49 PM IST

Centre to release another Rs 34  000 cr compensation to states soon  business news  സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി കുടിശിക നല്‍കാന്‍ തയ്യാറെടുത്ത് കേന്ദ്രധനമന്ത്രാലയം  ബിസിനസ് വാര്‍ത്തകള്‍
സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി കുടിശിക നല്‍കാന്‍ തയ്യാറെടുത്ത് കേന്ദ്രധനമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് 19 വ്യപനത്തെത്തുടര്‍ന്ന് ചരക്ക് സേവന നികുതിയിലുണ്ടായ ഇടിവില്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം നൽകാന്‍ തയ്യാറെടുത്ത് കേന്ദ്രം. വരുമാനത്തില്‍ ഇടിവ് വന്നത് നികത്തുന്നതിനായി ജിഎസ്ടി കുടിശിക 34,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് മുഴുവനും നല്‍കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനം. മുടങ്ങിക്കിടക്കുന്ന ജിഎസ്‌ടി കുടിശിക രണ്ട് ഗഡുക്കളായിട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനമായത്.

ഫെബ്രുവരി 17 ന് 19,950 കോടി രൂപയുടെ ആദ്യ വിഹിതം നല്‍കാന്‍ തീരുമാനമായിരുന്നു. ബാക്കിയുള്ള 14,103 കോടി രൂപ ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തു. ജിഎസ്ടി നഷ്ടപരിഹാര സെസിനായി 1.35 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ വിട്ടുകൊടുത്തതായും ധനവകുപ്പ് വ്യക്തമാക്കി. ജിഎസ്ടി നിയമപ്രകാരം 2017 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന ജിഎസ്ടി നടപ്പാക്കിയതിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ വരുമാനനഷ്ടം സംഭവിച്ചാൽ സംസ്ഥാനങ്ങൾക്ക് പണം നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2015-16 ലെ അടിസ്ഥാന വർഷത്തിൽ സംസ്ഥാനങ്ങളുടെ ജിഎസ്ടി പിരിവിലെ 14 ശതമാനം വാർഷിക വളർച്ച കണക്കാക്കിയാണ് ഈ കുറവ് കണക്കാക്കുന്നത്. ജിഎസ്ടി ഘടനയിൽ 5, 12, 18, 28 ശതമാനം സ്ലാബുകൾക്ക് കീഴിൽ നികുതി ചുമത്തുന്നത്. ഏറ്റവും ഉയർന്ന നികുതി സ്ലാബിന് മുകളിലുള്ള വസ്തുക്കളില്‍ നിന്നുള്ള വരുമാനം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉപയോഗിക്കുന്നു.

2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കിയതിനുശേഷം സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ഏകദേശം 2.45 ലക്ഷം കോടി രൂപ കേന്ദ്രം ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. 2017 ജൂലൈ മുതൽ മാർച്ച് 2018 വരെ 48,785 കോടി രൂപയും 2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ സംസ്ഥാനങ്ങൾക്ക് 81,141 കോടി രൂപയും നൽകി. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ്, ജൂൺ-ജൂലൈ മാസങ്ങളിൽ 17,789 കോടി രൂപയും 27,956 കോടി രൂപയും വന്നു. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 35,298 കോടി രൂപയും 2019 ഒക്ടോബർ-നവംബർ മാസങ്ങളിൽ 34,053 കോടി രൂപയും സംസ്ഥാനങ്ങൾക്ക് നൽകി. മാർച്ചിലെ ജിഎസ്ടി പിരിവ് നാലുമാസത്തിനിടെ ആദ്യമായി ഒരു ലക്ഷം കോടി രൂപയിൽ നിന്ന് 97,597 കോടി രൂപയായി കുറഞ്ഞു. കൊവിഡ് -19 ലോക്ക്ഡൗൺ കാരണം മിക്ക ബിസിനസ്സുകളും അടച്ചുപൂട്ടൽ ഇതിനകം തന്നെ മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയിൽ നികുതി പിരിവ് വർദ്ധിപ്പിച്ചു.

ABOUT THE AUTHOR

...view details