ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ സിഡിഎസായി ബിപിന്‍ റാവത്തിനെ കേന്ദ്രം ഉടന്‍ പ്രഖ്യാപിച്ചേക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലെ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ സംബന്ധിച്ചും കേന്ദ്രം ഉടന്‍ പ്രഖ്യാപനം നടത്തും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സായുധ പ്രവര്‍ത്തനങ്ങളിലും ധനകാര്യ പ്രവര്‍ത്തനങ്ങലിലും ഉത്തരവാദിത്വം വഹിച്ചേക്കുമെന്നും സൂചനയുണ്ട്. സായുധസേനയും സര്‍ക്കാരും തമ്മിലുള്ള മികച്ച ബന്ധമാണ് സിഡിഎസ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്.
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് കേന്ദ്രം ഉടന്‍ പ്രഖ്യാപിച്ചേക്കും
ഇന്ത്യയുടെ ആദ്യത്തെ സിഡിഎസായി ബിപിന്‍ റാവത്തിനെ കേന്ദ്രം ഉടന്‍ പ്രഖ്യാപിച്ചേക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലെ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ സംബന്ധിച്ചും കേന്ദ്രം ഉടന്‍ പ്രഖ്യാപനം നടത്തും
പുതുതായി രൂപീകരിച്ച ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തെ സാഹചര്യങ്ങളെക്കുറിച്ചും പ്രദേശം സമാധാനപരമായി നിലനിര്‍ത്തുന്നതിനായി റോഡ് മാപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, പ്രത്യേക ഉപദേഷ്ടാവ് കെ. വിജയ്, കരസേനാ മേധാവി ബിപിന്‍ റാവത്ത്, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വി.കെ ജോഹ്രി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) രൂപീകരിക്കുമെന്ന് ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.