ന്യൂഡൽഹി: തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ അഭിലാഷ പദ്ധതിയായ സാഗർമല സീപ്ലെയിൻ സർവീസസിന് (എസ്എസ്പിഎസ്) തുടക്കം. തിരഞ്ഞെടുത്ത എയർലൈൻ ഓപ്പറേറ്റർമാർ മുഖേന പ്രത്യേക റൂട്ടുകളിൽ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള സാഗർമല ഡെവലപ്മെന്‍റ് കമ്പനി ലിമിറ്റഡ് (എസ്ഡിസിഎൽ) വഴിയാണ് പദ്ധതി നടപ്പാക്കുക.
സാഗർമല സീപ്ലെയിൻ സർവീസസ് പദ്ധതിയ്ക്ക് തുടക്കം - സാഗർമല സീപ്ലെയിൻ സർവീസസ്
തിരഞ്ഞെടുത്ത എയർലൈൻ ഓപ്പറേറ്റർമാർ മുഖേന പ്രത്യേക റൂട്ടുകളിൽ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
2020 ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അഹമ്മദാബാദിലെ കെവാഡിയയ്ക്കും സബർമതി റിവർഫ്രണ്ടിനുമിടയിൽ സീപ്ലെയിൻ സർവീസ് പ്രവർത്തിക്കുന്നുണ്ട്. വിദൂര സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിനായി ഇന്ത്യയിലുടനീളമുള്ള നിരവധി ജലാശയങ്ങളുടെയും നദികളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ പരിശോധിച്ചു വരികയാണ്.
സീ പ്ലെയിൻ ടേക്ക് ഓഫ് ചെയ്യുന്നതിനും ലാൻഡിംഗിനുമായി റൺവേ, ടെർമിനൽ കെട്ടിടങ്ങൾ എന്നിവ ആവശ്യമില്ല. സീപ്ലെയിൻസ് സേവനങ്ങൾ രാജ്യത്തുടനീളം വേഗതയേറിയതും സുഖപ്രദവുമായ ഗതാഗതത്തിന് വഴിയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.