കേരളം

kerala

ETV Bharat / bharat

ബാലാകോട്ട് ആക്രമണം; തെളിവ് വേണമെന്ന് ദിഗ് വിജയ് സിംഗ്

ബാലാകോട്ട് ആക്രമണം നടത്തിയത് എവിടെയാണെന്നുള്ള വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് പശ്ചിബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് ആക്രമണം വ്യാജ പ്രചരണമാണെന്നും നാശ നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും വിദേശ മാധ്യമങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു.

By

Published : Mar 3, 2019, 2:03 PM IST

http://10.10.50.85:6060//finalout4/kerala-nle/thumbnail/03-March-2019/2592671_766_67208a95-f63e-4714-ad45-a649f9d2e80e.png


ബാലാകോട്ട് വ്യോമാക്രമണത്തില്‍ കേന്ദ്ര സർക്കാർ കൃത്യമായ തെളിവുകൾ പുറത്ത് വിടണമെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഓപ്പറേഷന്‍റെ വിശദ വിവരങ്ങൾ പങ്കുവയ്ക്കാൻ താൻ ആവശ്യപ്പെടുന്നില്ല.എന്നാൽ സാറ്റലൈറ്റ് ചിത്രങ്ങളോ മറ്റോ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദിഗ് വിജയ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബാലാകോട്ട് ആക്രമണം നടത്തിയത് എവിടെയാണെന്നുള്ള വിവരങ്ങൾ പങ്കു വയ്ക്കണെമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് ആക്രമണം വ്യാജ പ്രചരണമാണെന്നും ബാലാകോട്ടില്‍നാശ നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും വിദേശ മാധ്യമങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. എവിടെയാണ് ബോംബുകൾ വർഷിച്ചതെന്നും എത്ര പേർ മരിച്ചെന്നുമുള്ള വിവരങ്ങൾ അറിയില്ല.ന്യൂയോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബാലാകോട്ട് ആക്രമണം നടന്നിട്ടില്ല. നമുക്ക് ഇതിന്‍റെ വിവരങ്ങൾ അറിയണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

എന്നാൽ ആക്രമണത്തിന്‍റെ സാറ്റലൈറ്റ് ചിത്രം പുറത്ത് വിടുമെന്ന് ഇന്ത്യൻ സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനിച്ചാൽ മാത്രമേ ഇത് പുറത്ത് വിടാൻ സാധിക്കുകയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി.

ABOUT THE AUTHOR

...view details