ലക്‌നൗ: വിദേശ രാജ്യങ്ങളിൽ നിന്നും കൊവിഡ് പരിശോധനാ ഉപകരണങ്ങൾ വാങ്ങുമ്പോൾ കേന്ദ്രം അതീവ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) അധ്യക്ഷ മായാവതി. വിദേശ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ച ഉണ്ടാകരുതെന്നും മഹാമാരിക്കെതിരെയുള്ള പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ കാരണമാകരുതെന്നും ഉത്തർ പ്രദേശിന്‍റെ മുൻ മുഖ്യമന്ത്രി പറഞ്ഞു. 2010 കോമൺവെൽത്ത് ഗെയിംസിന്‍റെ സമയത്ത് വിദേശരാജ്യങ്ങളിൽ നിന്ന് കോൺഗ്രസ് സർക്കാർ ഉപകരണങ്ങൾ വാങ്ങിയതിലെ വീഴ്‌ച പരാമർശിച്ചുകൊണ്ടാണ് ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തോട് മായാവതി അറിയിച്ചത്.
വിദേശ ഉപകരണങ്ങൾ വാങ്ങുമ്പോൾ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് മായാവതി - 2010 common wealth Games
വിദേശ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ച ഉണ്ടാകരുതെന്ന് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി പറഞ്ഞു.
കേന്ദ്രം അതീവ ജാഗ്രത പാലിക്കണം
വിട്ടുവീഴ്‌ച ഇല്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും ഇത് ബിഎസ്‌പിയുടെ ഭാഗത്ത് നിന്നുള്ള ആവശ്യവും അഭ്യർഥനയുമാണെന്നും മായാവതി കൂട്ടിച്ചേർത്തു.