ന്യൂഡല്‍ഹി:ഉംപുന്‍ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ പശ്ചിമ ബംഗാളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ കൂടി കേന്ദ്രം അയച്ചു. സംസ്ഥാനത്ത് ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് കേന്ദ്രം സേനയെ അയച്ചത്. നിലവിലുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനയെ വേണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ന് രാത്രിയോട് കൂടി സേന പശ്ചിമബംഗാളിലെത്തിച്ചേരും.
പശ്ചിമ ബംഗാളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘത്തെ അയച്ചു - എന്‍ഡിആര്‍എഫ്
നേരത്തെ ദുരന്ത ബാധിതമേഖലകളായ 6 ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 26 ടീമുകളെ നിയോഗിച്ചിരുന്നു.
നേരത്തെ ദുരന്ത ബാധിതമേഖലകളായ 6 ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 26 ടീമുകളെ നിയോഗിച്ചിരുന്നു. ഉംപുന്‍ ചുഴലിക്കാറ്റില്‍ ഇതുവരെ 85 പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. ചുഴലിക്കാറ്റിന് ശേഷം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സാധാരണ നില പുനസ്ഥാപിക്കുന്നതില്‍ ഭരണകൂടം പരാജയപ്പട്ടുവെന്നാരോപിച്ച് ആളുകള്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ഉംപുന് ശേഷം ലക്ഷക്കണക്കിന് പേരാണ് ഭവനരഹിതരായത്. 10 ലക്ഷം വീടുകള്‍ ചുഴലിക്കാറ്റില്‍ നശിച്ചിട്ടുണ്ട്. 1.5 കോടി പേരാണ് സംസ്ഥാനത്ത് ദുരിതത്തിലായത്.