ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം ഘട്ട സഹായമായ 890.32 കോടി രൂപ നല്‍കാനൊരുങ്ങി കേന്ദ്രം. 22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് സാമ്പത്തികസഹായം നല്‍കുന്നത്. കേസുകള്‍ക്ക് അനുസൃതമായാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാംഘട്ട സാമ്പത്തിക സഹായത്തില്‍ ചത്തീസ്‌ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കേരളം,കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അരുണാചല്‍പ്രദേശ്, അസം,മേഘാലയ, മണിപ്പൂര്‍, മിസോറം, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുന്നത്. കേന്ദ്രം 15000 കോടിയുടെ പാക്കേജായിരുന്നു നേരത്തെ പ്രഖാപിച്ചിരുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടങ്ങള്‍ ഊര്‍ജിതപ്പെടുത്താനാണ് നിലവില്‍ ധനസഹായം നല്‍കുന്നത്.
കൊവിഡ് പ്രതിരോധം; രണ്ടാം ഘട്ട സഹായമായ 890.32 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്രം - കൊവിഡ് 19
22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നത്. കേന്ദ്രത്തിന്‍റെ ആദ്യ ഘട്ട സഹായമായ 3000 കോടി ഏപ്രിലില്‍ വിതരണം ചെയ്‌തിരുന്നു.
![കൊവിഡ് പ്രതിരോധം; രണ്ടാം ഘട്ട സഹായമായ 890.32 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്രം Centre releases Rs 890 crore to States to fight COVID 2nd tranche of package for COVID-19 2nd tranche of package for COVID-19 health system preparedness package for COVID-19 health system preparedness COVID-19 health system preparedness Business News കൊവിഡ് പ്രതിരോധം കൊവിഡ് 19 രണ്ടാം ഘട്ട സഹായമായ 890.32 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8319210-thumbnail-3x2-covid.jpg)
രണ്ടാം ഘട്ട ഗഡു പ്രധാനമായും കൊവിഡ് പരിശോധനകള്‍ക്കുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ്. ആര്‍ടി പിസിആര്‍ മെഷീനുകള്‍, ആര്‍എന്‍എ എക്‌സ്‌ട്രാക്ഷന്‍ കിറ്റുകള്‍, ട്രൂനാറ്റ്, സിബി എന്‍എഎടി മെഷീനുകള്‍ എന്നിവ ശേഖരിക്കാനും ഐസിയു സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ഓക്‌സിജന്‍ ജനറേറ്ററുകളും ബെഡ്സൈഡ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും വാങ്ങാനും സാമ്പത്തിക സഹായം പ്രയോജനപ്പെടുത്താം. മാനവവിഭവ ശേഷി വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
കേന്ദ്രത്തിന്‍റെ ആദ്യ ഘട്ട സഹായമായ 3000 കോടി ഏപ്രിലില്‍ വിതരണം ചെയ്‌തിരുന്നു. കൊവിഡ് പരിശോധന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും, അവശ്യമരുന്നുകളുടെ സമാഹരണത്തിനുമായിരുന്നു ഈ സഹായം വിനിയോഗിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി 5,80342 ഐസൊലേഷന്‍ ബെഡുകളും, 1,36,068 ഓക്‌സിജന്‍ അനുബന്ധ ബെഡുകളും, 31,225 ഐസിയു ബെഡുകളുമായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. 86,88357 ടെസ്റ്റിംഗ് കിറ്റുകളും, 79,88, 366 വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയയും കൂടി ഇതുവഴി ശേഖരിച്ചിരുന്നു.