ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ജനന രേഖകളും പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇതിന്‍റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വം തെളിയിക്കാന്‍ ജനന രേഖകള്‍ പരിശോധിക്കും; വ്യവസ്ഥാ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ആഭ്യന്ത്ര മന്ത്രാലയം - Union Home Ministry
ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായവര്‍ സാക്ഷികളെ ഹാജരാക്കിയാല്‍ മാതിയാവും
1987ന് മുമ്പ് ഇന്ത്യയില്‍ ജനിച്ചവരും ആ വര്‍ഷത്തിനുമുമ്പ് ജനിച്ച മാതാപിതാക്കളുള്ളവരും നിയമപ്രകാരം ഇന്ത്യക്കാരാണെന്നും പൗരത്വനിയമ ഭേദഗതിയും പട്ടികയും ഇവരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പൗരത്വ നിയമം അനുസരിച്ച് 2004ന് ശേഷം ജനിച്ചവരുടെ മാതാപിതാക്കള്‍ അനധികൃത കുടിയേറ്റക്കാരല്ലാത്തവരും മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനാവുകയും അനധികൃത കുടിയേറ്റക്കാരല്ലാതിരിക്കുകയും ചെയ്‌താല്‍ അവരുടെ മക്കളെ ഇന്ത്യക്കാരായി പരിഗണിക്കും.
ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായ ആളുകളുടെ സാക്ഷികളെ ഹാജരാക്കിയാല്‍ മാതിയാവും. ഇത്തരക്കാരുടെ കാര്യത്തില്‍ തദ്ദേശവാസികള്‍ നല്‍കുന്ന തെളിവും സ്വീകാര്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.