ന്യൂഡൽഹി:കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ നിന്ന് പതിനായിരത്തോളം അർദ്ധസൈനികരെ ഉടൻ പിൻവലിക്കാൻ കേന്ദ്രം ഉത്തരവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഇത്രയധികം സൈനികരെ ഒരുമിച്ച് പിൻവലിക്കുന്നത്. കേന്ദ്ര സായുധ പൊലീസ് സേനയെ (സിഎപിഎഫ്) വിന്യസിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. മെയ് മാസത്തിൽ ആഭ്യന്തര മന്ത്രാലയം ഇവിടെ നിന്ന് 10 സിഎപിഎഫ് കമ്പനികളെ പിൻവലിച്ചിരുന്നു.
ജമ്മുകശ്മീരിൽ നിന്ന് പതിനായിരത്തോളം അർദ്ധസൈനികരെ പിൻവലിച്ചു - ജമ്മുകശ്മീർ
സിആർപിഎഫ് 40 കമ്പനികളും, കേന്ദ്ര വ്യാവസായിക സുരക്ഷാ സേന, അതിർത്തി സുരക്ഷാ സേന, സശസ്‌ത്ര സീമ ബെൽ എന്നിവയുടെ 20 കമ്പനികൾ ഈ ആഴ്ചയോടെ ജമ്മു കശ്മീരിൽ നിന്ന് മടങ്ങും.

മൊത്തം 100 സിഎപിഎഫ് കമ്പനികളെ ബുധനാഴ്ച പിൻവലിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും തിരികെ മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിർദേശപ്രകാരം സിആർപിഎഫ് 40 കമ്പനികളും, കേന്ദ്ര വ്യാവസായിക സുരക്ഷാ സേന, അതിർത്തി സുരക്ഷാ സേന, സശസ്‌ത്ര സീമ ബെൽ എന്നിവയുടെ 20 കമ്പനികളും ഈ ആഴ്ചയോടെ ജമ്മു കശ്മീരിൽ നിന്ന് മടങ്ങും. ഈ യൂണിറ്റുകൾ ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ക്രമീകരിക്കാൻ സിആർപിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സിഎപിഎഫ് കമ്പനിക്ക് 100 ഓളം ഉദ്യോഗസ്ഥരുടെ പ്രവർത്തന ശേഷിയുണ്ട്. പിൻവലിക്കുന്ന യൂണിറ്റുകൾ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ശീതകാലം ആരംഭിക്കുന്നതോടെ ഈ യൂണിറ്റുകൾ മെയ്ക്ക് ഷിഫ്റ്റിലും താൽക്കാലിക വാസസ്ഥലങ്ങളിലും പ്രത്യേകിച്ചും കശ്മീർ താഴ്‌വര പ്രദേശത്ത് നിലനിർത്തുകയെന്നത് കഠിനമായ ജോലിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.