ന്യൂഡൽഹി:രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ കേന്ദ്രം വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമ്മിൽ വീഡിയോ കോൺഫറൻസ് നടത്തണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്‌ച രോഗബാധിതരുടെ എണ്ണം 32 ആയിരുന്നു എന്നാൽ ഞായറാഴ്ച അത് 107 ൽ എത്തിയ സാഹചര്യത്തിലാണ് ചിദംബരത്തിന്‍റെ പരാമർശം.
കൊവിഡ് 19 വ്യാപനം ; കേന്ദ്രത്തെ കുറ്റപ്പെടുത്തി പി ചിദംബരം - കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ കേന്ദ്രം വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് പി ചിദംബരം
രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ കേന്ദ്രം വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് പി ചിദംബരം. പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമ്മിൽ വീഡിയോ കോൺഫറൻസ് നടത്തണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. വൈറസിനെ തടയാൻ സർക്കാർ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ല എന്നും ചിദംബരം കുറ്റപ്പെടുത്തി.
കോവിഡ് 19 വ്യാപനം ; കേന്ദ്രത്തെ കുറ്റപ്പെടുത്തി പി ചിദംബരം
അതേസമയം പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ വർദ്ധിപ്പിച്ചതിനെതിരെയും പി ചിദംബരം സർക്കാരിനെതിരെ ആഞ്ഞടിച്ചു. സെൻസെക്സ് തകർച്ച ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.