കേരളം

kerala

കേന്ദ്രം വെട്ടുകിളി മുന്നറിയിപ്പ് സംവിധാനം ശക്തമാക്കണമെന്നാവശ്യപ്പെട്ട് അശോക്‌ ഗെലോട്ട്

By

Published : May 23, 2020, 11:57 AM IST

വെട്ടുകിളികളുടെ ആക്രമണത്തിൽ കർഷകർ നേരിട്ടത് വലിയ നഷ്‌ടമാണ്. ഈ വർഷം ആക്രമണം കൂടുതൽ തീവ്രമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അശോക്‌ ഗെലോട്ട് പറഞ്ഞു.

അശോക്‌ ഗെലോട്ട്  വെട്ടുകിളി ആക്രമണം  രാജസ്ഥാൻ  locust warning  Rajastan  Rajasthan CM  ashok gehlot
കേന്ദ്രം വെട്ടുകിളി മുന്നറിയിപ്പ് സംവിധാനം ശക്തമാക്കണമെന്നാവശ്യപ്പെട്ട് അശോക്‌ ഗെലോട്ട്

ജയ്‌പൂർ: രാജസ്ഥാനിൽ വെട്ടുകിളി ആക്രമണം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ വെട്ടുക്കിളി മുന്നറിയിപ്പ് സംവിധാനം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി അശോക്‌ ഗെലോട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇപ്പോൾ വെട്ടുകിളികളുടെ ആക്രമണം വ്യത്യസ്‌തമാണ്. ഇവ അതിർത്തി പ്രദേശങ്ങളിൽ നിന്ന് അജ്‌മീർ, ജയ്‌പൂർ, കരൗലി, ടോങ്ക്, ദൗസ, സവായ് മാധോപൂർ എന്നിവിടങ്ങളിലേക്ക് മാറി. ആക്രമണത്തെ തടയാൻ നമ്മൾ പുതിയ മാർഗങ്ങൾ സ്വീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം ഗൗരവമായി അറിയിച്ചു. കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന വെട്ടുക്കിളി മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ടെന്ന് അശോക്‌ ഗെലോട്ട് പറഞ്ഞു.

വെട്ടുകിളികളുടെ ആക്രമണത്തിൽ കർഷകർ നേരിട്ടത് വലിയ നഷ്‌ടമാണ്. ഈ വർഷം ആക്രമണം കൂടുതൽ തീവ്രമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കേണ്ടിവരും. ഈ വർഷം ഏപ്രിൽ 11നാണ് ചെറിയ വെട്ടുക്കിളികൾ പാകിസ്ഥാനിൽ നിന്ന് രാജസ്ഥാനിലേക്ക് എത്തിയതെന്ന് സംസ്ഥാന കൃഷി മന്ത്രി ലാൽചന്ദ് കതാരിയ പറഞ്ഞു. ഏകദേശം 50,000 ഹെക്‌ടർ പ്രദേശത്ത് ഇവ നാശനഷ്‌ടമുണ്ടാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ വെട്ടുക്കിളികളുടെ പ്രത്യുൽപാദന നിരക്ക് വളരെ കൂടുതലാണെന്നും സംസ്ഥാനത്ത് ഇനിയും വെട്ടുകിളികൾ കൂട്ടമായി എത്തുമെന്നും റവന്യൂ മന്ത്രി ഹരീഷ് ചൗധരി പറഞ്ഞു.

ABOUT THE AUTHOR

...view details