പുതുച്ചേരി: ഗോദാവരി-കാവേരി നദികളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 60,000 കോടി രൂപയുടെ പദ്ധതിക്ക് ധനസഹായം തേടി കേന്ദ്രസര്‍ക്കാര്‍. പുതുച്ചേരി എന്‍ഐടിയിലെ ആറാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയിലൂടെ ഗോദാവരിയില്‍ നിന്നും കടലിലേക്ക് ഒഴുകിപോകുന്ന 1,200 ടിഎംസി ഫീറ്റ് നദീജലം സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗോദാവരി-കൃഷ്‌ണ-പെണ്ണാർ-കാവേരി നദികളെ പദ്ധതിയിലൂടെ ബന്ധിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നദീസംയോജനത്തിന് 60,000 കോടി രൂപ; ധനസഹായം തേടി കേന്ദ്രം
ഗോദാവരി-കൃഷ്‌ണ-പെണ്ണാർ-കാവേരി നദികളെ പദ്ധതിയിലൂടെ ബന്ധിപ്പിക്കാനാണ് സർക്കാർ ശ്രമമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി
നദീസംയോജനത്തിന് 60,000 കോടി രൂപ; ധനസഹായം തേടി കേന്ദ്രം
പുതുച്ചേരി മുഖ്യമന്ത്രി വേലു നാരായണസ്വാമിയുമായി ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ഗഡ്‌കരി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയുമായും കൂടിക്കാഴ്‌ച നടത്തി. ആത്മീയാചാര്യനായിരുന്നു അരബിന്ദോയുടെ ആശ്രമവും കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു.