ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് 'മൈ ലൈഫ് മൈ യോഗ' വീഡിയോ ബ്ലോഗ് മത്സരത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. ജൂണ്‍ 21നാണ് യോഗ ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മത്സരത്തെ കുറിച്ച് പ്രതിപാദിച്ചിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികള്‍ ഒഴിവാക്കി. എന്നാല്‍ സാമൂഹിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. ഫേയ്‌സ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ യോഗ പരിശീലന വീഡിയോ അപ്‌ലോഡ് ചെയ്യാം. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
'മൈ ലൈഫ് മൈ യോഗ' വീഡിയോ ബ്ലോഗ് പരിപാടിക്ക് തുടക്കം കുറിച്ച് കേന്ദ്ര സര്‍ക്കാര്‍
വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം
'മൈ ലൈഫ് മൈ യോഗ' വീഡിയോ ബ്ലോഗ് പരിപാടിക്ക് തുടക്കം കുറിച്ച് കേന്ദ്ര സര്‍ക്കാര്‍
ഐസിസിആറും ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതൊരു മത്സരത്തിലുപരി യോഗ പൊതുജനങ്ങളുടെ ജീവിതത്തില്‍ കൊണ്ടു വന്ന മാറ്റം വിലയിരുത്തുക കൂടിയാണ് ലക്ഷ്യമെന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി പി എന്‍ രന്‍ജീത്ത് കുമാര്‍ പറഞ്ഞു. മത്സരം ആറ് വിഭാഗമായാണ് നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം, 50,000, 25,000 രൂപ എന്നിങ്ങനെയാണ് സമ്മാന തുക.