കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെയെന്ന് കോണ്‍ഗ്രസ് - ലോക്ക് ഡൗണ്‍
മുന്നൊരുക്കമില്ലാതെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനവും നോട്ടു പിന്‍വലിക്കല്‍ നടപടിയും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തെ വലിയതോതില്‍ ബാധിച്ചു
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപനവും നോട്ടു പിന്‍വലിക്കല്‍ നടപടിയും കേന്ദ്ര സര്‍ക്കാരിന്‍റെ വിവേകശൂന്യമായ തീരുമാനങ്ങളെന്ന് കോണ്‍ഗ്രസ്. കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്രഖ്യാപിച്ച ഇരു തീരുമാനങ്ങളും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തെ വലിയതോതില്‍ ബാധിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അതേ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. കൃത്യമായ ആസൂത്രണമില്ലാതെ വിവേകശൂന്യമായ സമീപനത്തോടെ യുക്തിരഹിതമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷേര്‍ഗില്‍ പറഞ്ഞു. രാജ്യത്തെ പിപിഇ കിറ്റ് വിതരണത്തിലും ക്രമക്കേട് നടന്നിരുന്നു. സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ നടപടി വൈകുന്നതിലും അതിഥി തൊഴിലാളികള്‍ യാത്രാ നിരക്ക് നല്‍കണമെന്ന തീരുമാനവും എസ്ബിഐ സേവിങ് അകൗണ്ടുകളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാര്‍ഹമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.