ന്യൂഡൽഹി: മെഡിക്കൽ ഓക്സിജന്‍റെ അന്തർസംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് -19 രോഗികൾക്ക് അവശ്യമായ ചികിത്സ ലഭിക്കുന്നത് ഉറപ്പാക്കേണ്ടത് ഓരോ സംസ്ഥാനത്തിന്‍റെയും കേന്ദ്രഭരണ പ്രദേശത്തിന്‍റെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം പറഞ്ഞു. ചില സംസ്ഥാനങ്ങൾ സ്വതന്ത്ര അന്തർസംസ്ഥാന യാത്ര തടയാൻ ശ്രമിക്കുന്നുണ്ടെന്നും ആശുപത്രികളിലെ ഓക്സിജൻ വിതരണം പരിമിതപ്പെടുത്താൻ നിർമ്മാതാക്കൾ അല്ലെങ്കിൽ വിതരണക്കാരെ നിർബന്ധിതരാക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
മെഡിക്കൽ ഓക്സിജന്‍റെ നീക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ആരോഗ്യ മന്ത്രാലയം - മെഡിക്കൽ ഓക്സിജന്‍റെ നീക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ആരോഗ്യ മന്ത്രാലയം
മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ മൊത്തം പോസിറ്റീവ് കേസുകളിൽ 60 ശതമാനവുമുള്ളത്.
ഗുരുതരമായ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ ഓക്സിജന്‍റെ നിർണായക പ്രാധാന്യം ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തുടനീളം വേണ്ടത്ര ഓക്സിജൻ വിതരണം ചെയ്യുന്നത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേസുകളുടെ ഫലപ്രദമായ ക്ലിനിക്കൽ പരിചരണം പ്രാപ്തമാക്കി എന്നത് ശ്രദ്ധേയമാണ്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 70,880 കൊവിഡ് രോഗ മുക്തി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു. മൊത്തം റിക്കവറികളുടെ എണ്ണം 35,42,663 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ മൊത്തം പോസിറ്റീവ് കേസുകളിൽ 60 ശതമാനവുമുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തൊട്ടാകെ 1209 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം പോസിറ്റീവ് കേസുകൾ 4562,414 ആയി കണക്കാക്കുന്നു. നിലവിൽ സജീവമായ കേസുകളുടെ എണ്ണം 943480 ആണ്.