ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രം ഉടൻ പുറത്തിറക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി വീഡിയോ കോൺഫറൻസിലൂടെ വിശദമായ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളുടെ തോത്, സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും സോനോവാൾ ഷെഖാവത്തിനെ അറിയിച്ചു. വെള്ളപ്പൊക്കം തടയാൻ 1951ൽ സംസ്ഥാനത്ത് നിർമ്മിച്ച കായൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന് ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.
അസമിൽ വെള്ളപ്പൊക്കം; ആദ്യഘട്ടത്തില്‍ 346 കോടി രൂപ നൽകും - ആസാമിൽ വെള്ളപ്പൊക്കം
വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളുടെ തോത്, സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത്, അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി ചർച്ച നടത്തി.
അതേസമയം, വരും വർഷത്തെ സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ അറിയിച്ച് കേന്ദ്ര മന്ത്രാലയത്തിന് കത്ത് അയക്കാനും ഷെഖാവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഴക്കാലത്ത്, ഭൂട്ടാനിലെ ഡാമുകളിൽ നിന്ന് അധിക ജലം പുറന്തള്ളുന്നത് ലോവർ അസം ജില്ലകളിലെ, പ്രത്യേകിച്ച് ബാർപേട്ട, നൽബാരി, കൊക്രാജർ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. പ്രളയനിയന്ത്രണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ശെഖാവത്ത് ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ വെള്ളപ്പൊക്കം, മണ്ണൊലിപ്പ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് മന്ത്രാലയത്തിന്‍റെ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നൽകി.