ന്യൂഡൽഹി: വിശാഖപട്ടണത്തെ ഗ്യാസ് പ്ലാന്‍റിൽ വാതക ചോർച്ച നിയന്ത്രിക്കാൻ ഗുജറാത്തിൽ നിന്ന് പ്രത്യേക രാസവസ്‌തു എത്തിക്കുന്നതിന് കേന്ദ്രം അനുമതി നൽകി. സ്റ്റൈറീൻ വാതക ചോർച്ച വഴി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഗുജറാത്തിലെ വാപ്പിയിൽ നിന്നും 500 കിലോഗ്രാം പിടിബിസി രാസവസ്‌തു വ്യോമമാർഗം എത്തിക്കണമെന്ന ആന്ധ്രാപ്രദേശിന്‍റെ ആവശ്യമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിയാലോചിച്ചതിന് ശേഷം രാസവസ്‌തു വിശാഖപട്ടണത്തേക്ക് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു. രാസവസ്‌തുവുമായി വിമാനം വിശാഖപട്ടണത്തിലേക്ക് പുറപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.
വാതക ചോർച്ച നിയന്ത്രണം; ഗുജറാത്തിൽ നിന്ന് രാസവസ്‌തു എത്തിക്കാൻ കേന്ദ്ര അനുമതി
സ്റ്റൈറീൻ വാതക ചോർച്ച വഴി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഗുജറാത്തിലെ വാപ്പിയിൽ നിന്നും 500 കിലോഗ്രാം പിടിബിസി രാസവസ്‌തു വ്യോമമാർഗം എത്തിക്കണമെന്ന ആന്ധ്രാപ്രദേശിന്‍റെ ആവശ്യമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്.
പിടിബിസി രാസവസ്‌തു
പിടിബിസിക്ക് സ്റ്റൈറീൻ മോണോമറിനെ നിർവീര്യമാക്കാനും വാതക ചോർച്ച വഴി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ നിയന്ത്രിച്ച് അപകടസാധ്യത ഒഴിവാക്കാനും സാധിക്കും. ഇന്ന് പുലർച്ചെ വിശാഖപട്ടണത്തിന് സമീപം ഗോപാലപട്ടണത്തിലുണ്ടായ വാതക ചോർച്ച ദുരന്തത്തിൽ 11 പേർക്കാണ് ജീവൻ നഷ്‌ടമായത്.