ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്‍റ് സുഖ്ബീർ സിംഗ് ബാദൽ. അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൊടും തണുപ്പിലും പ്രതിഷേധിക്കുന്ന കർഷകരോട് കേന്ദ്രസർക്കാർ വിവേകശൂന്യമായ മനോഭാവമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്‍റേത് വിവേകശൂന്യമായ മനോഭാവം; വിമർശനവുമായി ശിരോമണി അകാലിദൾ - പ്രസിഡന്‍റ് സുഖ്ബീർ സിംഗ് ബാദൽ
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ ദീർഘകാല സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. കാർഷിക നിയമങ്ങൾ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സഖ്യം പിരിയുകയായിരുന്നു
മൂന്ന് കാർഷിക നിയമങ്ങളെയും റദ്ദാക്കാനുള്ള ചർച്ച നടത്തണം. ഇതിനായി സർക്കാർ പ്രത്യേക ഏകദിന സെഷൻ വിളിച്ചാൽ നന്നായിരിക്കും. ഇത്തരത്തില്‍ കർഷകരുമായി കൂടിയാലോചിച്ച് പുതിയ നിയമങ്ങൾ രൂപീകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ 40 ലധികം കർഷകർക്ക് പ്രതിഷേധത്തിനിടെ ജീവൻ നഷ്ടപ്പെട്ടു. ആറുമാസം മുമ്പ് ഓർഡിനൻസായി അവതരിപ്പിച്ചതുമുതൽ കര്‍ഷകര്‍ ഈ നടപടികൾക്കെതിരെ പ്രക്ഷോഭം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്‍റെ ദീർഘകാല സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. കാർഷിക നിയമങ്ങൾ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സഖ്യം പിരിയുകയായിരുന്നു.