ന്യൂഡൽഹി: 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്യുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കക്ഷികൾക്ക് അനുവാദമുണ്ടെന്ന് ജസ്റ്റിസുമാരായ എ. എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് സീനിയർ അഡ്വക്കേറ്റ് ശ്യാം ദിവാനെ അറിയിച്ചു. ഈ മേഖലയിൽ വൈദഗ്ദ്ധ്യം ഉള്ള സ്വകാര്യ വ്യക്തികൾക്കായി സമർപ്പിച്ച ഇടപെടൽ അപേക്ഷയിലാണ് ദിവാൻ വാദിച്ചത്.
സെന്‍ട്രൽ വിസ്ത; പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി
പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്യുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കക്ഷികൾക്ക് അനുവാദമുണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു
ഹർജി സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തിൽ വാദം ഓഗസ്റ്റ് 17ലേക്ക് മാറ്റിവെച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിൽ (എൻജിടി) അപ്പീൽ നൽകാൻ സുപ്രീം കോടതി ദിവാനെ അനുവദിച്ചു. 2022 ലെ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പദ്ധതി തയ്യാറാക്കിയത്. സെൻട്രൽ വിസ്തയുടെ നിർമാണ പ്രവർത്തനങ്ങള്‍ 2021 നവംബറോടെ പൂർത്തീകരിക്കും. സെൻട്രൽ വിസ്തയില്‍ പാർലമെന്‍റ് മന്ദിരം, രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങൾ, പ്രധാനപ്പെട്ട മന്ത്രാലയങ്ങൾ, ഇന്ത്യാ ഗേറ്റ് എന്നിവ ഉൾപ്പെടുന്നു. പദ്ധതി വഴി പാർലമെന്‍റ് മന്ദിരം, പാർപ്പിട സമുച്ചയം, ഓഫീസ് കെട്ടിടങ്ങൾ എന്നിവ പുനർനിർമ്മിക്കാനും കേന്ദ്രം നിർദ്ദേശിക്കുന്നു.