ന്യൂഡൽഹി:തൊഴിൽ നിയമത്തിലെ മാറ്റങ്ങളും കൊവിഡിനെ തുടർന്ന് തൊഴിൽ രംഗം നേരിടുന്ന പ്രശ്‌നങ്ങളെ തുടർന്ന് രാജ്യത്തുടനീളമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ മെയ് 22ന് പ്രതിഷേധം നടത്തും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലാണ് തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും തൊഴിൽ സമയം എട്ട് മുതൽ 12 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് രാജ്യത്തുടനീളമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
തൊഴിൽ നിയമത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകൾ വെള്ളിയാഴ്ച പ്രതിഷേധിക്കും
രാജ്യത്തുടനീളമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
തൊഴിൽ നിയമത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകൾ മെയ് 22 ന് പ്രതിഷേധിക്കും
ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ വരുത്തിയ മാറ്റത്തിലും കർഷകരും തൊഴിലാളി സംഘടനകളും പ്രകോപനം പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരുകൾ തീരുമാനം പിൻവലിക്കണമെന്ന് എല്ലാ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ പ്രവർത്തി സമയം എട്ടായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിൽ ഉത്തർപ്രദേശ് സർക്കാർ മാത്രമാണ് മാറ്റം വരുത്തിയത്.