കേരളം

kerala

ETV Bharat / bharat

ബിജെപിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വിജയ് സാംപ്ല - punjab

പ്രതിഷേധ സൂചകമായി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പേരിനൊപ്പം ചേര്‍ത്ത 'ചൗക്കിദാര്‍' നേരത്തേ നീക്കം ചെയ്തിരുന്നു.

ബിജെപിയെ കടുത്ത ഭാഷയിൽ വിമർഷിച്ച് കേന്ദ്രമന്ത്രി വിജയ് സാംപ്ല

By

Published : Apr 24, 2019, 4:24 PM IST

പഞ്ചാബ്: പഞ്ചാബിലെ ഹൊഷിയാർപൂരിൽ ബിജെപി സിറ്റിങ് സീറ്റ് നിഷേധിച്ചതിൽ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വിജയ് സാംപ്ല. ബിജെപി ചെയ്തതത് 'ഗോവധ'മാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഫങ്വാര എംഎൽഎ സോം പ്രകാശനെ ഹോഷിയാപൂരിൽ സ്ഥാനാർഥിയായി ബിജെപി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ആരോപണവുമായി സാംപ്ള രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പേരിനൊപ്പം ചേര്‍ത്ത 'ചൗക്കിദാര്‍' നേരത്തേ നീക്കം ചെയ്തിരുന്നു.

സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രിയായ വിജയ് സാംപ്ല സീറ്റ് നിഷേധിച്ചതിൽ ദുഃഖം തോന്നുന്നെന്ന് ട്വീറ്റ് ചെയ്യുകയായുരുന്നു. കാരണമില്ലാതെയാണ് ബിജെപി സീറ്റ് നിഷേധിച്ചത്. തന്‍റെ മണ്ഡലത്തിൽ വിമാനത്താവളം കൊണ്ടുവരാന്‍ സാധിച്ചു, പുതിയ ട്രെയിന്‍ സര്‍വീസുകള്‍, റോഡുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞു. ഇതാണ് താന്‍ ചെയ്ത തെറ്റെങ്കില്‍ ഇനി വരുന്നവര്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്റിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details