കേരളം

kerala

ETV Bharat / bharat

ജമ്മു വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതല സിഐഎസ്എഫിന് കൈമാറി - ജമ്മു വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതല സിഐഎസ്എഫിന് കൈമാറി

ജമ്മു കശ്‌മീർ സീനിയർ പൊലീസ് ഓഫീസർ ദേവീന്ദർ സിങ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ ചുമതല സിഐ‌എസ്‌എഫിന് കൈമാറാൻ സർക്കാർ തീരുമാനിച്ചത്.

Jammu airport  Central Industrial Security Force  ജമ്മു വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതല സിഐഎസ്എഫിന് കൈമാറി  സിഐഎസ്എഫ്)
ജമ്മു വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതല സിഐഎസ്എഫിന് കൈമാറി

By

Published : Mar 7, 2020, 5:41 AM IST

ന്യൂഡൽഹി: ജമ്മു വിമാനത്താവളത്തിന്‍റെ സുരക്ഷ ചുമതല കേന്ദ്ര വ്യവസായ സുരക്ഷാ സേനക്ക് (സിഐഎസ്എഫ്) കൈമാറി. ശ്രീനഗർ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിഐഎസ്എഫിന് കൈമാറിയിരുന്നു. ഇതിന് മുമ്പ് സുരക്ഷാ ചുമതല ജമ്മു കശ്‌മീർ പൊലീസിനായിരുന്നു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്‌മീർ സീനിയർ പൊലീസ് ഓഫീസർ ദേവീന്ദർ സിങ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ ചുമതല സിഐ‌എസ്‌എഫിന് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ചുമതലയേറ്റ ശേഷം സി.ഐ.എസ്.എഫ് ഇൻസ്പെക്‌ടർ ജനറൽ വി.എസ്. മന്നും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെ എല്ലാ പ്രദേശങ്ങളും പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ചെയ്‌തു.

ABOUT THE AUTHOR

...view details