ജയ്‌പൂര്‍:കൊവിഡ് സംസ്ഥാനത്തിന്‍റെ ആരോഗ്യ മേഖലയേയും സാമ്പത്തിക മേഖലയേയും ഒരുപോലെ ബാധിച്ചിരിക്കുകയാണെന്നും പ്രതിസന്ധികള്‍ മറികടക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹലോട്ട്.
കൊവിഡിനെ ചെറുക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
എഫ്‌ഡിഐ ഗോഡൗണുകളില്‍ സംഭരിച്ചിരിക്കുന്ന ധാന്യങ്ങള്‍ കേന്ദ്രം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യണം.
രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യാവസായ രംഗം തകരുകയും വരുമാന ശ്രോതസുകള്‍ ഇല്ലാതാകുകയും ചെയ്‌തു. പണമില്ലാതെ ജനങ്ങള്‍ വലയുകയാണെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈ സമയത്ത് ആരും വിശന്നിരിക്കാന്‍ പാടില്ല. എഫ്‌ഡിഐ ഗോഡൗണുകളില്‍ സംഭരിച്ചിരിക്കുന്ന ധാന്യങ്ങള്‍ കേന്ദ്രം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യണം. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്താവര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ഒന്നിച്ചു നില്‍ക്കണം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് ഘട്ടം ഘട്ടമായി മാത്രമായിരിക്കണം . കൊവിഡ് 19 നെ ചെറുക്കാന്‍ ജനങ്ങളും സഹകരിക്കണം. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.