ന്യൂഡല്‍ഹി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പിന് 23 ദിവസം ബാക്കി നില്‍ക്കെ കമ്മിറ്റി ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു ചര്‍ച്ച. ജാര്‍ഖണ്ഡിന്‍റെ ചുമതലയുള്ളവ കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ് സിംഗ്, സംസ്ഥാന പ്രസിഡന്‍റ് രാമേശ്വര്‍ ഓറോണ്‍, നിയമസഭാ പാര്‍ട്ടി നേതാവ് ആലംഗിര്‍ ആലം, സഹചുമതലയുള്ള മൈനുള്‍ ഹക്ക് എന്നിവരും പങ്കെടുത്തു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടിക ഉടന്‍ - Jharkhand Assembly polls candidates list will be out soon
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സോണിയ ഗാന്ധിയുടെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആര്‍.പി.എന്‍ സിങ്
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥി പട്ടിക ഉടന്‍
കോണ്‍ഗ്രസിന് 31 സീറ്റിലാണ് മത്സരിക്കുക. സ്ഥാനാര്‍ഥികളുടെ പേരുകള്‍ യോഗത്തില്‍ തീരുമാനിച്ചെന്നും ആര്‍പിഎന്‍ സിംഗ് പറഞ്ഞു. അതേ സമയം സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയില്‍ ധാരണ ആയിട്ടില്ല. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍ (എജെഎസ്യു) പാര്‍ട്ടി 15 സീറ്റുകള്‍ ആവശ്യപ്പെടുന്നതായും ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) 6 സീറ്റുകള്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
TAGGED:
congress cec