ഉറി സെക്‌ടറിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം
മോർട്ടോറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.
ഉറി സെക്‌ടറിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം
ശ്രീനഗർ: ബരാമുള്ളയിലെ ഉറി സെക്‌ടറിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. മോർട്ടോറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന് കൃത്യമായ മറുപടി നൽകിയെന്ന് ചിനാർ കോർപ്‌സ് ഇന്ത്യൻ ആർമി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാജൗരി ജില്ലയിലെ നൗഷേറ സെക്‌ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.