പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യത്തിന്‍റെവെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പന്ത്രണ്ടോളം സ്ഥലങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഗ്രാമീണരെ മറയാക്കി മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍റെനിരവധി സൈനികര്‍ക്കും പരിക്കേറ്റു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ഗ്രാമീണരെ മറയാക്കി പാകിസ്ഥാന്‍റെ ആക്രമണം - വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ. അഞ്ച് സൈനികര്‍ക്ക് പരിക്ക്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ക്കും പരിക്കേറ്റു.
ബാലാകോട്ടിലെ വ്യോമാക്രമണത്തിന് ശേഷം ഇന്ത്യഅതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി. തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയിട്ടുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് വ്യോമസേനയ്ക്കും കരസേനയ്ക്കും നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ്. ധനുവ എന്നിവരുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചർച്ച നടത്തി.
കശ്മീരില്‍ വിഘടനവാദി നേതാക്കളുടെ ഓഫീസുകളില്‍ എൻഐഎ നടത്തിയ റെയ്ഡില്‍ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തു. അതിനിടെ ഭീകരതക്കെതിരെയുള്ള നീക്കങ്ങളില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ഫ്രാൻസ് വിദേശ മന്ത്രാലയം രംഗത്തെത്തി.അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ സ്വന്തം മണ്ണില്‍ ഉണ്ടാകാതെ നോക്കേണ്ടത് പാകിസ്ഥാന്‍റെ ഉത്തരവാദിത്തമാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.