ന്യൂഡൽഹി:പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പിഎം കെയർ ഫണ്ടിലേക്ക് ശമ്പളത്തിന്‍റെ വിഹിതം സംഭാവന നൽകാൻ തുടങ്ങി. ഓരോ മാസവും 50,000 രൂപ വീതം ഒരു വർഷത്തേക്കാണ് ഫണ്ടിലേക്ക് പണം നൽകുക. സംഭാവന നൽകുന്നതിനായി ഈ വർഷം മാർച്ചിൽ റാവത്ത് മേലധികാരികൾക്ക് കത്ത് നൽകിയിരുന്നു. ഏപ്രിലിലെ ശമ്പള വിഹിതം ഫണ്ടിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞു.
ശമ്പള വിഹിതം പിഎം കെയർ ഫണ്ടിന് നൽകി ബിപിന്‍ റാവത്ത് - ബിപിന്‍ റാവത്ത്
ഓരോ മാസവും 50,000 രൂപ വീതം ഒരു വർഷത്തേക്കാണ് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പിഎം കെയർ ഫണ്ടിലേക്ക് സംഭാവന നൽകുക. ഏപ്രിലിലെ ശമ്പള വിഹിതം ഫണ്ടിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞു.
പ്രതിരോധ സേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഫണ്ടിലേക്ക് മാർച്ചിൽ സംഭാവന നൽകിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് അടുത്ത ഒരു വർഷത്തേക്ക് ശമ്പളത്തിന്‍റെ വിഹിതം സംഭാവന നൽകാൻ സാധിക്കും. ശമ്പള വിഹിതം എല്ലാ മാസവും ഫണ്ടിന് നൽകാനുള്ള ബിപിന്‍ റാവത്തിന്‍റെ തീരുമാനം മറ്റ് ഉദ്യോഗസ്ഥർക്ക് കൂടി പ്രചോദനമാണ്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗവും, മുൻ കോസ്റ്റ് ഗാർഡ് മേധാവിയുമായ രാജേന്ദ്ര സിംഗ് ശമ്പളത്തിന്‍റെ 30 ശതമാനം പ്രധാനമന്ത്രി കെയർസ് ഫണ്ടിലേക്ക് സംഭാവന ചെയ്‌തു. മാത്രമല്ല കരസേന ആസ്ഥാനത്തെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ബിപിന്‍ റാവത്ത് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിൽ പങ്കെടുക്കുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. കൊവിഡ് മുൻകരുതലുകൾ വിലയിരുത്തുന്നതിനായി അദ്ദേഹം നരേലയിലെ ക്വാറന്‍റൈൻ കേന്ദ്രം സന്ദർശിച്ചിരുന്നു.