കേരളം

kerala

ETV Bharat / bharat

പടക്കനിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; മരണം 23 ആയി - ബലാട്ട പടക്കനിർമാണശാല

അപകടസമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

പടക്കനിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; മരണം 23 ആയി

By

Published : Sep 5, 2019, 1:10 PM IST

ഗുര്‍ദസ്‌പൂർ (പഞ്ചാബ്): ബലാട്ടയിലെ പടക്കനിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 20 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

പടക്കനിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; മരണം 23 ആയി
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി വീടുകളുള്ള സ്ഥലത്താണ് ഫാക്‌ടറി പ്രവര്‍ത്തിച്ചിരുന്നത്. അപകടത്തെത്തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേ സമയം അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും, സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും, സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപയും നല്‍കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. സംഭവത്തില്‍ മജിസ്‌റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details