ബെംഗളുരു:ബെംഗളുരു സംഘർഷത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തും. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്‍റെ മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബെംഗളുരുവിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ ഇതുവരെ 146 പേരാണ് അറസ്റ്റിലായത്. എംഎൽഎയുടെ വീട്ടിലേക്ക് ജനക്കൂട്ടം ഓടിയെത്തുന്നതും വാഹനങ്ങൾ അടക്കം നശിപ്പിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ബെംഗളുരു സംഘർഷത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവ് - കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി
കെ.ജി ഹള്ളിയിലുണ്ടായ പ്രതിഷേധത്തിൽ അക്രമകാരികളായ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ബെംഗളുരു സംഘർഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പൊലീസ് വാനുകൾ, ഡിസിപിയുടെ കാർ അടക്കം എട്ടോളം വാഹനങ്ങളാണ് പ്രതിഷേധക്കാർ കത്തിച്ചത്. റോഡുകളിലെ സിസിടിവി ക്യാമറകൾ, വഴിവിളക്കുകൾ തുടങ്ങിയവയും പ്രതിഷേധക്കാർ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കെ.ജി ഹള്ളിയില്‍ ആരംഭിച്ച പ്രതിഷേധം രൂക്ഷമായിരുന്നു. അക്രമകാരികളായ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
Last Updated : Aug 12, 2020, 7:10 PM IST