ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ മുടങ്ങിയതിനാല്‍ സിലബസ് വെട്ടിച്ചുരുക്കി സിബിഎസ്ഇ. 2020-21 കാലയളവിലെ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസിന്‍റെ 30 ശതമാനമാണ് നീക്കം ചെയ്‌തിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്.
സിലബസ് വെട്ടിച്ചുരുക്കി സിബിഎസ്ഇ - സിബിഎസ്ഇ
9 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസിന്‍റെ 30 ശതമാനമാണ് നീക്കം ചെയ്‌തിരിക്കുന്നത്
സിലബസ് വെട്ടിച്ചുരക്കി സിബിഎസ്ഇ
കൊവിഡ് വ്യാപനത്തിനാല്‍ ക്ലാസുകള്‍ നഷ്‌ടപ്പെടുന്ന സാഹചര്യത്തെ മറിക്കടക്കാന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാൻ കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനോട് മികച്ച പ്രതികരണമാണുണ്ടായതെന്നും 15,000 ത്തോളം നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ എല്ലാ സിബിഎസ്ഇ സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്.