ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തിയതി ഇന്ന് പ്രഖ്യാപിക്കും. ഓൺലൈൻ മാധ്യമങ്ങളിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കാണ് പരീക്ഷ തിയതി പ്രഖ്യാപിക്കുക. പരീക്ഷകൾ ഫെബ്രുവരി മാസത്തിൽ നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഓൺലൈനായി നടത്തില്ലെന്ന് സിബിഎസ്ഇ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തിയതി ഇന്ന് പ്രഖ്യാപിക്കും - CBSE exam
പത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഓൺലൈനായി നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിക്കും
എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള സ്കൂളുകളും കോളജുകളും പൂർണമായും തുറന്നിട്ടില്ല. അതേസമയം ബോർഡ് പരീക്ഷകളുടെ തീയതി നീട്ടുന്നതിനായി രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചു. മെയ് മാസത്തിലോ അതിനുശേഷമോ പരീക്ഷകൾ നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.