ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത്
ഇത്തവണ 88.78 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടിയത്. 97.67 ശതമാനം വിജയം തിരുവനന്തപുരം മേഖല നേടി.
സിബിഎസ്ഇ, പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; രാജ്യത്ത് 88.78% വിജയം - CBSC results 2020
മികച്ച വിജയം നേടിയത് പെൺകുട്ടികൾ. തിരുവനന്തപുരം മേഖല ഒന്നാമത്
Cbsc
മികച്ച വിജയം കരസ്ഥമാക്കിയത് പെൺകുട്ടികളാണ്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ 5.38% വർധനവുണ്ട്. 2019ൽ 83.40 ശതമാനമായിരുന്നു വിജയം. ഇത്തവണ പാറ്റ്ന മേഖലയിലാണ് ഏറ്റവും കുറവ് വിജയശതമാനം (74.57). സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.