ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ഡിസംബർ 31ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഫെബ്രുവരി വരെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്താമെന്നും അദ്ദേഹം നേരത്തെ നിർദേശിച്ചു. പ്രായോഗിക പരിക്ഷ ജനുവരിയിൽ നടത്തുകയും പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുകയും മാർച്ചിൽ സമാപിക്കുകയും ചെയ്യും. സ്ഥിതിഗതികൾ വിലയിരുത്തി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം പരീക്ഷ തീയതി തീരുമാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സിബിഎസ്ഇ പത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ഡിസംബർ 31ന് പ്രഖ്യാപിക്കും
സ്ഥിതിഗതികൾ വിലയിരുത്തി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം പരീക്ഷ തീയതി തീരുമാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സിബിഎസ്ഇ പത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തീയതി ഡിസംബർ 31ന് പ്രഖ്യാപിക്കും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
എന്നാൽ, നിരവധി സ്കൂളുകൾ ഇതിനകം തന്നെ ഓൺലൈനിൽ പ്രീ-ബോർഡ് പരീക്ഷകൾ നടത്തിയിട്ടുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടുമുള്ള സ്കൂളുകൾ മാർച്ചിൽ അടച്ചിരുന്നു. ഒക്ടോബർ 15 മുതൽ ചില സംസ്ഥാനങ്ങളിൽ അവ ഭാഗികമായി തുറന്നെങ്കിലും വർധിച്ചു വരുന്ന കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വീണ്ടും അടച്ചിടുകയായിരുന്നു.